ഉളിക്കല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് വാഹന ജാഥ സംഘടിപ്പിച്ചു

ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ ഭരണകെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 18ന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാലങ്കിയില്‍ കോണ്‍ഗ്രസ്സ് എസ്സ് ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ജോളി ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു.സിപിഐഎം കാലാങ്കി ബ്രാഞ്ച് സെക്രട്ടറി രാജന്‍ കുറ്റിയാടന്‍ ,ജാഥ ക്യാപ്റ്റന്‍ :അഡ്വ കെ ജി ദിലീപ്, മാനേജര്‍ കെ ആര്‍ ലിജുമോന്‍, വൈസ് ക്യാപ്റ്റന്‍മാരായ ടി എല്‍ ആന്റണി, ബാബുരാജ് ഉളിക്കല്‍, ഇ എസ് സത്യന്‍, പി കെ ശശി, പി വി ഉഷാദ്, ബാബു ഐസക്, ആര്‍ സുജി, ഷൈമ ഷാജു, മിനി ഈറ്റിശ്ശേരി, പി എ നോബിന്‍, സരുണ്‍ തോമസ്, പ്രദീപന്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
മാട്ടറ, വട്ടിയാംതോട്, വയത്തൂര്‍, കതുവാപറമ്പ്, മണ്ഡപപറമ്പ് എന്നീ കേദ്രങ്ങളില്‍ പര്യടനം നടത്തി ഉളിക്കലില്‍ സമാപിച്ചു.സമാപന പരിപാടി അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.നാളെ മണിക്കടവില്‍ വെച്ച് ജെയ്‌സണ്‍ ജീരകശ്ശേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെരുമ്പള്ളി, മണിപ്പാറ, നുച്യാട്, മുണ്ടാനൂര്‍, കോക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി പരിക്കളത്ത് സമാപിക്കും. സമാപന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.