ഇരിട്ടി
കേളകം പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിച്ചു

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഹരിത സ്ഥാപനം ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ റിസോർസ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, പ്രീത ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി ബിജു പിവി, പി വി ഒ എസ്. ഷാനിബ, ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി അരവിന്ദ് എന്നിവർ സംസാരിച്ചു.