കോട്ടയം

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി;അഷ്ടമി ദർശനം 23-ന്;വൈക്കം ഇനി ഉത്സവ ലഹരിയിൽ

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.

വെള്ളി വിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻമാരും വൈക്കം മഹാദേവരുടെ തൃക്കൊടയേറ്റിന് അകമ്പടിയായി. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിച്ചു. തുടർന്ന് അഷ്ടമിയുടെ ആദ്യ ശ്രീബലി നടത്തി.

ഇന്ന് രാത്രി ഒൻപതിന് കൊടിപ്പുറത്ത് വിളക്ക് നടക്കും. ക്ഷേത്രത്തിന്റെ നാല് ഗോപുര നടകളും രാപ്പകൽ തുറന്നിടും. മൂന്നാം ഉത്സവ ദിനമായ 14-ന് പ്രധാന ശ്രീബലികൾ ആരംഭിക്കും. 23-നാണ് വൈക്കത്തഷ്ടമി. 24-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതലുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button