ഇരിട്ടി
തൊഴിൽ നികുതി വർധനവിനെതിരെ വ്യാപാരികൾ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ഇരിട്ടി: തൊഴിൽ നികുതി വർധനവിനെതിരെ ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ സംയുക്തമായാണ് ധർണ്ണ നടത്തിയത്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു. ജോസഫ് വർഗീസ്, ശശിധരൻ നായർ, ഷംസുദ്ദീൻ, അബ്ദുറഹ്മാൻ, സുരേന്ദ്രൻ പുന്നാട്, ബഷീർ അൽഹിന്ദ് എന്നിവർ സംസാരിച്ചു.