ഇരിട്ടി

പെരിയത്തിൽ – കൂരൻമുക്ക് റോഡ് നവീകരണം പുതുക്കിയ എസറ്റിമേറ്റിന് ജില്ലാ ഭരണകൂടം അംഗീകാരം നൽകി.

ഇരിട്ടി: പെരിയത്തിൽ – കൂരൻമുക്ക് റോഡിൻ്റെ നവീകരണത്തിനുള്ള പുതുക്കിയ എസറ്റിമേറ്റിന് ജില്ലാ ഭരണകൂടം അംഗീകാരം നൽകി. 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സണ്ണി ജോസഫ് എം എൽ എ റോഡിന് 40 ലക്ഷം രൂപ അനുവദിച്ചത്. പെരിയത്തിൽ മുതൽ കൂരൻ മുക്ക് വരെയുള്ള റോഡിൻ്റെ പെരിയത്തിൽ നിന്ന് തുടങ്ങി ആദ്യ 1.5 കിലോമീറ്റർ ഭാഗമാണ് എം.എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നത് അവശേഷിക്കുന്ന കൂരൻമുക്ക് ടൗൺ വരെയുള്ള ഭാഗം നവീകരിക്കാൻ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 41.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവർത്തി അന്തിമ ഘട്ടത്തിലാണ്. റോഡ് പ്രവൃത്തിക്കുള്ള ഫണ്ട് നേ

രത്തെ അനുവദിചെങ്കിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിൽ വന്ന കാലതാമസമാണ് റോഡ് പ്രവൃത്തി നീണ്ടുപോകാൻ ഇടയാക്കിയത്. ഇതിനിടെ എസ്റ്റിമേറ്റ് പുതുക്കുന്നതിനായി നഗരസഭ എഞ്ചിനിയറിംങ് വിഭാഗം ജില്ലാ കലക്ടർക്ക് നൽകിയ അപേക്ഷയാണ് കഴിഞ്ഞ ദിവസം അംഗീകരിച്ച് ഭരണാനുമതി നൽകിയത്.  സാങ്കേതികാനുമതി കൂടി ലഭ്യമായാൽ പ്രവൃത്തി ഉടൻ തുടങ്ങാനാകുമെന്ന് സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.

വർഷങ്ങളായി അറ്റകുറ്റ പ്രവൃത്തി നടത്താത്ത റോഡിൻ്റെ ശോച്യാവസ്ഥ യിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രിയ സംഘടനകളും നാട്ടുകാരും വൻ പ്രതിക്ഷേധ സമരം നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button