Kerala
ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ?, കുടിശ്ശിക പ്രതിസന്ധി ഉടന്‍ പരിഹരിക്കുമോ?; സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ ബാധ്യത ജനങ്ങളിലേക്ക് വരുമോയെന്നും ആശങ്കയുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽക്കണ്ടുള്ള വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.