Kerala

സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കല്‍ തുടങ്ങി പ്രതീക്ഷകള്‍ നിരവധിയാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ക്ഷേമപെന്‍ഷന്‍ 2500 ആക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍, അവസാന സമ്പൂര്‍ണ ബജറ്റിലെങ്കിലും വാക്ക് പാലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ നിരവധി ഉത്തരവാധിത്വങ്ങളുണ്ട്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് പ്രഥമ പരിഗണന നല്‍കുമോ, അതോ വിഴിഞ്ഞവും, അടിസ്ഥാന സൗകര്യ വികസനത്തിനുമാകുമോ പ്രധാന്യം.

കേന്ദ്ര ബജറ്റിലെ അവഗണന മറികടക്കാനും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനും എന്ത് ചെയ്യുമെന്ന ചോദ്യം പ്രധാനമാണ്. കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ യില്‍ മന്ത്രി സഭ തീരുമാനമെടുത്തിട്ടില്ല. ബജറ്റില്‍ ഇതില്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button