ഇരിട്ടി

20കോടി അടിച്ച ഭാഗ്യവാൻ ഇരിട്ടി സ്വദേശി സത്യനെ ത്തേടി ബുധനാഴ്ച്ച ഉച്ചമുതൽ നാട്ടിലെങ്ങും മാധ്യമ പ്രവർത്തകരും നാട്ടുകാരും പരക്കം പാഞ്ഞെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല.

ഇരിട്ടി: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രസ്മസ് ബംബർ ഒന്നാം സമ്മാനമായ 20കോടി അടിച്ച ഭാഗ്യവാൻ ഇരിട്ടി സ്വദേശി സത്യനെ ത്തേടി  ബുധനാഴ്ച്ച ഉച്ചമുതൽ നാട്ടിലെങ്ങും മാധ്യമ പ്രവർത്തകരും നാട്ടുകാരും പരക്കം പാഞ്ഞെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല.  പലരും ലോട്ടറി സ്ഥിരമായി എടുക്കുന്ന സത്യന്മാരുടെ ലിസ്റ്റ് നിരത്തി യഥാർത്ഥ ഭാഗ്യവാൻ സത്യനെ തിരഞ്ഞോടുമ്പോൾ സൗഭാഗ്യം കയ്യിൽ കിട്ടിയ സത്യൻ ഇരിട്ടി മേഖലയിൽ തന്നെ  കാണാമറയത്ത് തന്നെ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് എല്ലാവരും കരുതുന്നത്.   ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിൽ നിന്നും വിറ്റ xd 387132 ടിക്കറ്റിനായിരുന്നു ക്രിസ്മസ് ബംബർ ഒന്നാം സമ്മാനമായ 20 കോടി അടിച്ചത് . മുത്തു ലോട്ടറിയുടെ ഇരിട്ടി മേലേസ്റ്റാന്റിലെ പാലത്തിന് സമീപമുള്ള  ഏജൻസിയിൽ നിന്നും ഈ നമ്പർ ഉൾപ്പെടെ 10 ടിക്കറ്റ് അടങ്ങിയ ഒരു പുസ്തകം കൈപ്പററിയത് സത്യൻ എന്ന് പേരുള്ള ഒരാളായിരുന്നു. പേരല്ലാതെ ഇയാളെക്കുറിച്ചുള്ള മററ് വിവരങ്ങളൊന്നും ലോട്ടറി ഏജൻസിയിലും ലഭ്യമായിരുന്നില്ല. ജനുവരി 24 നാണ് ഈ ഏജൻസിയിൽ നിന്നും ഇദ്ദേഹം  സത്യൻ എന്നപേരിൽ ലോട്ടറി കൈപ്പററിയത്.  ഏജൻസി കമ്മീഷൻ ഉൾപ്പെടെ ലഭിക്കുന്ന രീതിയിലാണ് സത്യൻ ലോട്ടറി കൈപ്പറ്റിയത്. 20 കോടിയുടെ സമ്മാനത്തുകയ്ക്ക് പുറമെ രണ്ട് കോടിയുടെ ഏജൻസി കമ്മീഷൻ കൂടി ലഭിക്കുന്ന രീതിയിലാണ് ഭാഗ്യ ദേവത  സത്യനെ തേടി എത്തിയത്. ഭാഗ്യവാൻ  സത്യനെ തേടി ഇരിട്ടിയിലെ മുത്തു ലോട്ടറി സ്റ്റാളിന് മുന്നിൽ ഫലം വന്നത് മുതൽ  വലിയ ആൾക്കൂട്ടമായിരുന്നു. ദൃശ്യ മാധ്യമങ്ങൾക്കൊപ്പം  ദേശസാത്കൃത ബാങ്കുകളിലേയും സഹകരണ ബാങ്കുകളിലേയും  മേധാവികൾ ഉൾപ്പെടെ സത്യനെത്തേടി ലോട്ടറി സ്റ്റാലിന് മുന്നിൽ നിരന്നു നിന്നു .  
ചക്കരക്കല്ലിലെ എം.വി. അനീഷാണ് മുത്തു ലോട്ടറി ഏജൻസിയുടെ ഉടമ. ഇരിട്ടിയിലെ സ്റ്റാളിന് മുന്നിലെത്തിയവർക്ക് ജീവനക്കാരായ ചന്ദ്രൻ ഇരുവേരി, രാജേഷ് പടിക്കച്ചാൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാളിന് മുന്നിലെത്തിയവർക്കു മുഴുവൻ ലഡു വിതരണം ചെയ്തു   ആഹ്ലാദം പങ്കിട്ടു. എന്നാൽ വൈകുന്നേരം 5 മണിയോടെ പായം മുക്കിന് സമീപാം താമസിക്കുന്ന സത്യനാണ്  ഭാഗ്യവാൻ എന്ന  അഭ്യൂഹം  അഭ്യൂഹം ഉയർന്നെങ്കിലും ആ സത്യൻ ഞാനല്ലെന്ന് സത്യനും കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button