Kerala

‘സുഹൃത്തുക്കളേ, ഞാന്‍ ജീവനോടെ ഇരിപ്പുണ്ട്’; പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം

ഗൾഫ് പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ ഈ പ്രചാരണം അരങ്ങുതകർക്കുമ്പോൾ നിജസ്ഥിതി വെളിപ്പെടുത്തി അഷ്റഫ് തന്നെ ലൈവിലെത്തി എന്നതാണ് സത്യം. മാത്രമല്ല, അദ്ദേഹം കുറിപ്പും പോസ്റ്റ് ചെയ്തു.

‘ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍കോളുകളും നിരവധി. സുഹൃത്തുക്കളേ, എന്നെ സ്‌നേഹിക്കുന്നവരേ… ഞാന്‍ ജീവനോടെ ഇരിപ്പുണ്ട്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്റഫ്. യുഎഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുന്നിൽ നിന്ന് അതത് നാടുകളിലേക്ക് അയക്കുന്നതിൽ വ്യാപൃതനാണ് അഷ്റഫ്. പതിറ്റാണ്ടുകളായി അദ്ദേഹം ഈ സേവന രംഗത്തുണ്ട്. ലോക കേരള സഭാംഗമാണ്. പോസ്റ്റ് താഴെ വായിക്കാം:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button