ഇരിട്ടി
ഇരിട്ടി ബസ്സ്റ്റാൻഡിലെ നൈസ് കൂൾബാറിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
ഇരിട്ടി: ഇരിട്ടി ബസ്റ്റാൻ്റ്നു സമീപം തീപ്പിടുത്തം. ഇരിട്ടി ബസ്റ്റാൻഡിൽ പ്രവർത്തിച്ചുവരുന്ന നൈസ് കൂൾബാറിൽ ആണ് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഈ സ്ഥാപനത്തിലേക്ക് ഉള്ള വൈദ്യുതി ലൈനിൻ്റെ സർവീസ് വയറിൽ ചെറിയ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായതായി ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് കൂൾബാറിനുള്ളിലേക്കും തീ പടരുന്നതായി മനസ്സിലാക്കി പോലീസിനെയും ഫയർഫോഴ്സ് അധികൃതരെയും അറിയിക്കുകയായിരുന്നു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം.