കോഴിക്കോട്
കോഴിക്കോട് കൂടരഞ്ഞിയിൽ വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചത്.