മഹിളാ കോൺഗ്രസ് സാഹസ് കേരള യാത്രക്ക് ഇരിട്ടിയി ൽ സ്വീകരണം നൽകി

ഇരിട്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. സ്വികരണ പൊതുസമ്മേളനം കെ. പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ പിണറായി സർക്കാറിന് കീഴിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്ന് അവർ പറഞ്ഞു. പാർട്ടിക്കാരുടെയുംബന്ധുക്കളുടെയും താൽപര്യം സംരക്ഷിക്കുകയെന്ന ഏക അജണ്ടയിലൂന്നിയാണ് പിണറായി ഭരണം മുന്നോട്ട് പോകുന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ഗിരിജാമോഹൻ അധ്യക്ഷയായി. ജെബി മേത്തർ എം.പി, സണ്ണി ജോസഫ് എം എൽ എ ,ശ്രീജ മഠത്തിൽ, രജനി രാമനന്ദ്, വി.ആർ. ലക്ഷ്മി, മിനിമോൾ, എ.ടി. ദേവകി, രുഗ്മിണി, പി.കെ. ജനാർദ്ദനൻ, പി.എ. നസീർ , പി.വി നിധിൻ, സി.കെ. ശശി, സി.കെ. അർജുൻ, രാമചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, ടി സി പ്രിയ,നസീമ ഖാദർ, ധനലക്ഷ്മി, ജാനകി പ്രദീപ്, എ ലഷ്മി, കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ജാഥക്ക് എടൂർ, അങ്ങാടിക്കടവ്, വള്ളിത്തോട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.