ഇരിട്ടി
പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി

ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിന്റെയും കീഴ്പ്പളളി സി.എച്ച്.സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പള്ളി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.സി രാജു, ജോസഫ് അന്ത്യം കുളം, വത്സ ജോസ്,മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, റഷീദ് പനേരി, ജൂബി പാറ്റാനി, ഉത്തമൻ, വി. സുന്ദരം , ടി.എ അംബിക , റോസ് മേരി, അനുമോൾ ജോയിക്കുട്ടി, വി.കെ ലളിതാംബിക,പി.എം സെലീന, അനില എന്നിവർ സംസാരിച്ചു.