സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളരാനുള്ള സാഹചര്യങ്ങൾ വിദ്യാർത്ഥി സമൂഹം കണ്ടെത്തി പ്രയോജനപ്പെടുത്തണം: സി. സദാനന്ദൻ മാസ്റ്റർ.

മട്ടന്നൂർ : സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളരാനുള്ള സാഹചര്യങ്ങൾ വിദ്യാർത്ഥി സമൂഹം കണ്ടെത്തി പ്രയോജനപ്പെടുത്തണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദൻ മാസ്റ്റർ. ബി ജെ പി നായാട്ടുപാറ – കുന്നോത്ത് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കാനായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ മൂല്യങ്ങളുമായി ബന്ധമുള്ള ജീവിത ശൈലി പടുത്തുയർത്തണം . വിദ്യാർത്ഥികൾ കൈവരിക്കുന്ന നേട്ടം വ്യക്തിഗതമായി മാത്രം കാണരുതെന്നും അവരെ അതിന് പ്രാപ്തരാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളുമടക്കം സമൂഹത്തോടും കടപ്പാടുണ്ടായിരിക്കണമെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. നായാട്ടുപാറ കെ പി സി ഹയർ സെക്കൻ്ററി സ്കൂളിലെ സ്വർഗ്ഗീയ കെ. കെ. ചൂളിയാട് ഹാളിൽ നടന്ന പരിപാടിയിൽ ബി ജെ പി മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് പി.വി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ശരത്ത് കൊതേരി, ജനറൽ സിക്രട്ടറി എം. വി. ശശിധരൻ, എ. കൃഷ്ണൻ ,പി. ചെന്താമരാക്ഷൻ.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.രഞ്ചിത്ത് സ്വാഗതവും, എൻ.വി. പ്രദീപൻ നന്ദിയും പറഞ്ഞു. 25 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.