കോഴിക്കോട്
താമരശേരിയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് താമരശേരി ഓടക്കുന്നില്‍ അപകടമുണ്ടായി. അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം.( KSRTC bus and car accident in Kozhikode )
മരിച്ചത് എലത്തൂര്‍ സ്വദേശിയായ മുഹമ്മദ് മജ്ദൂദ് ആണ്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടായത് ഇന്നലെ രാത്രി 11.30നാണ്.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ തെറിച്ചുവീഴുകയും, തിരികെക്കയറി ഹാൻഡ്‌ബ്രേക്കിട്ട് ബസ് നിർത്തുകയുമായിരുന്നു. അതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
ഇടിയെത്തുടർന്ന് ലോറി തല കീഴായി മറിയുകയും, ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ട കാർ തകരുകയുമായിരുന്നു.