ഇരിട്ടി
കേളകം വെള്ളൂന്നിയിൽ നിന്നും രാജ വെമ്പാലയെ പിടികൂടി

കേളകം : വെള്ളൂന്നിയിലെ അനിൽ പ്ലക്കാട്ടിന്റെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി.ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു പാമ്പിനെ കണ്ടത്.തുടർന്ന് വനം വകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിക്കുകയായിരുന്നു. ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.ഫൈസൽ പിടികൂടുന്ന 74 മത്തെ രാജ വെമ്പാലയണിത്.