ഇരിട്ടി
സ്കൂളിലെ 77 വിദ്യാർഥികൾ മഹാത്മാഗാന്ധിയായി വേഷമണിഞ്ഞ് നടത്തിയ റാലിയാണ് അവാർഡിനായി ജൂറി പരിഗണിച്ചത്

ഇരിട്ടി : ആറളം എം ഐ എം എൽ പി സ്കൂൾ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി’ൽ ഇടം നേടി.
രാജ്യത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനത്തിൽ ആറളം എം ഐ എം എൽ പി സ്കൂളിലെ 77 വിദ്യാർഥികൾ മഹാത്മാഗാന്ധിയായി വേഷമണിഞ്ഞ് നടത്തിയ റാലിയാണ് അവാർഡിനായി ജൂറി പരിഗണിച്ചത്.
സ്കൂളുകളെ സംബന്ധിച്ച് അപൂർവമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊതുവിദ്യാലയം ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം നേടുന്നത്.
ഹരിയാനയിൽവച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.