
പേരാവൂർ: കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സർവെ നമ്പർ 62 ൽപ്പെട്ട 0.5137 ഹെക്ടർ മിച്ചഭൂമി, അർഹരായ ഭൂരഹിത കർഷക തൊഴിലാളികൾക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പർ ഫോറത്തിൽ ജില്ലാ കലക്‌ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടർക്ക് ലഭിക്കത്തക്ക വിധത്തിൽ സമർപ്പിക്കണം. അപേക്ഷകളിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിശദ വിവരങ്ങൾ ഇരിട്ടി തഹസിൽദാരിൽ നിന്നോ മണത്തണ വില്ലേജ് ഓഫീസറിൽ നിന്നോ ലഭിക്കും. ഫോൺ:0497 2700645.



