കൊച്ചി
ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല… ജയിലിലേക്ക്; വിധി കേട്ടതിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മന്നൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ഉയർന്ന രക്തസമർദ്ദത്തെ തുടർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കെട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ബോബി ചെമ്മന്നൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ട് പോകുക.