
മട്ടന്നൂർ:അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, കരേറ്റ ഭാഗത്തു നടത്തിയ പരിശോധനയിൽ കരേറ്റ ഭാഗത്തു വച്ച് 420 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി എന്നയാളെ അറസ്റ്റ് ചെയ്ത് NDPS വകുപ്പ് പ്രകാരം കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ,സി അഭിലാഷ് പ്രിവൻറ്റീവ് ഓഫീസർ പികെ സജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ എ കെ റിജു , ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ വനിത എക്സൈസ് ഓഫീസർമാരായ ദൃശ്യ , വിജിത എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.



