പഴയ ഓർമകൾ പുതുക്കി, മാടത്തിയിൽ എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം സമാപിച്ചു
ഇരിട്ടി: 2025 ഫെബ്രുവരി 25 ന് നടക്കുന്ന മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു
1950 – 51 ബാച്ചിലെ
പൂർവ വിദ്യാർത്ഥികളെയും , സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച പൂർവ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
പായം പഞ്ചായത്ത് മെമ്പറും ആഘോഷ കമ്മറ്റി ചെയർമാനുമായ പി സാജിത് അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക കെ.കെ ചിന്താമണി സ്വാഗത ഭാഷണവും സ്കൂൾ മാനേജർ പി. സി ചന്ദ്രമോഹനൻ അനുഗ്രഹ ഭാഷണവും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സജീഷ് കെ, മദർ പി ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, പൊതു പ്രവർത്തകരായ എൻ രവീന്ദ്രൻ , ബാല കൃഷ്ണൻ പൂവക്കര, പ്രമോദ് , രൂപേഷ് സി , പ്രതീഷ് , പൂർവ അധ്യാപകരായ കെ രാമചന്ദ്രൻ , ഏലിക്കുട്ടി എൻ വി, പി.വി മറിയാമ്മ എന്നിവർ അനുഭവം പങ്ക് വച്ചു , വിൻസി വർഗ്ഗീസ് , ഷൗക്കത്തലി കെ, അമിത് ചന്ദ്ര , രേഷ്ന പി.കെ , അഞ്ജന വി.വി, സൗമ്യ, അനഘ, നബീസു മാക്കുന്നത്ത് സംസാരിച്ചു.. പൂർവ കാലവിദ്യാർത്ഥികളായ ടി.വി കുഞ്ഞിക്കണ്ണൻ , മാവിലക്കണ്ടി വാസു , ഹംസ മാക്കുന്നത്ത്, കല്ലേരികരമ്മൽ കൃഷ്ണൻ , ബാലൻ മാത്തൻ , ചെറിയാണ്ടി നാരായണി , തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി വിനോദ് മേലേക്കണ്ടി , എം സുജിത്ത് നിഖില എന്നിവർ കലാ വിരുന്നിനും സൗഹൃദ വേദിക്കും നേതൃത്വം നൽകി. 2025 ജനുവരി 11 ന് വൈകുന്നേരം മാടത്തിൽ ടൗണിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി വിളംബര റാലി യും 2025 ഫെബ്രുവരി 25 ന് വൈകുന്നേരം സ്കൂൾ പരിസരത്ത് നടക്കുന്ന ജൂബിലി സമാപന ആഘോഷ പരിപാടികളും വിജയിപ്പിക്കുവാൻ യോഗം ആഹ്വാനം ചെയ്തു..