തീവ്രവാദക്കേസിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.

കാഞ്ഞങ്ങാട് : അസ്സാമിലെ തീവ്രവാദക്കേസിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ എൻ.ഐ.എ സംഘം കാഞ്ഞങ്ങാട് വെച്ച് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി
എം ബി ഷാബ്ഷേഖിനെ (32)യാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പടന്നക്കാട്ടെ
ക്വാർട്ടേഴ്സിൽ വെച്ച് ഹൊസ്‌ദുർഗ് പോലീസിന്റെ സഹായത്തോടെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.അസാമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലെത്തിയത്. ഒരുമാസം മുമ്പ് പടന്നക്കാട് എത്തിയ ഇയാൾ കെട്ടിട നിർമ്മാണ ജോലി ചെയ്‌തു ഒളിവിൽ കഴിയുകയായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും താമസിച്ചിരുന്ന ഇയാൾ സമീപകാലത്താണ് കാസർകോട് ജില്ലയിലെത്തിയത്. ഉദുമ, പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലും താമസിച്ചിരുന്നതായി എൻ.ഐ.എ. സംഘംഅന്വേഷണത്തിൽ കണ്ടെത്തി. ഇയാൾബംഗ്ലാദേശ് കാരനാണോ എന്ന സംശയത്തിൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതിയായഇയാളെ കണ്ടെത്താൻ അസ്സാം പോലീസും എൻ ഐ എയും നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.