പേരാവൂർ; വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ നേത്ര ദന്തൽ ക്യാമ്പ് മാർച്ച് 2 ഞായറാഴ്ച നടക്കും

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ ആരോഗ്യ നേത്ര ദന്തൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പേരാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സീന ഷോപ്പിംഗ് കോംപ്ലക്സിൽ എം എം മൂസ ഹാജി നഗറിൽ നടക്കുന്ന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻ നടുവനാട് സംബന്ധിക്കും. ആംസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരും പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലും പേരാവൂരിലെ ദന്താശുപത്രിയും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ക്യാമ്പിൽ പങ്കെടുക്കുന്നതിന് പേര് നേരത്തെ ബുക്ക് ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു. ബാബുസ് ബേക്കറി ആൻഡ് കൂൾബാർ, കെ കെ മെഡിക്കൽസ് പേരാവൂർ, മലനാട് റബേർസ് പേരാവൂർ, ഐശ്വര്യ ടയർ കുനിത്തല, ദീപ മെഡിക്കൽസ്, ബ്യൂട്ടി ഫാൻസി, ടി സി എം ട്രേഡേഴ്സ്, മുരിങ്ങോടിയിലെ കെ സി സ്റ്റോറിലും 9495696380 എന്ന നമ്പറിലും പേര് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ കെ കെ രാമചന്ദ്രൻ, എസ് ബഷീർ, സുനിത് ഫിലിപ്, വി രാജൻ നായർ, ദീപ രാജൻ, കെ സുരേന്ദ്രൻ, ഷീജ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.