Kerala
സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന വിവാദം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം

സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകി. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ പറഞ്ഞു.