india

വിശ്വവിഖ്യാത തബല വിദ്വാൻ സാക്കിർ ഹുസൈൻ അന്തരിച്ചു

പ്രശസ്‌ത തബല വിദ്വാൻ ഉസ്‌ദാത് സക്കീർ അലി ഹുസൈൻ എന്ന സാക്കിർ ഹുസൈൻ യുഎസിൽ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മർദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നനങ്ങളും സാക്കിർ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചികിത്സയ്ക്കിടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് കഴിഞ്ഞ ഒരാഴ്ച്‌ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മർദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിർ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

1951ൽ മുംബയിലാണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകൾ നൽകിയ സാക്കിറിൻ്റെ ജനനം. 1988-ൽ പദ്മശ്രീയും 2022-ൽ പദ്‌മഭൂഷണും 2023-ൽ പദ്‌മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാർഡ് നേടിയ അതുല്യ പ്രതിഭയായിരുന്നു സാക്കിർ ഹുസൈൻ. ബയാനിൽ (തബലയിലെ വലുത്) വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്ത് സാക്കിറിനെ പ്രശസ്തനാക്കിയിരുന്നു. മലയാളത്തിൽ വാനപ്രസ്ഥം അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. പ്രശസ്ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button