Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന് ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.