കെ.വി. സക്കീർ ഹുസൈനെ സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറിയായി വീണ്ടുംതെരെഞ്ഞെടുത്തു

ഇരിട്ടി: രണ്ട് ദിവസമായി കീഴ്പള്ളിയിൽ നടന്ന സി പി എം ഇരിട്ടി ഏരിയാ സമ്മേളനം റെഡ് വളണ്ടിയർ മാർച്ചോടെയും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനത്തോടെയും സമാപിച്ചു.
ഏരിയാസെക്രട്ടറിയായി കെ.വി. സക്കീർ ഹുസൈനെ വീണ്ടും തെരെഞ്ഞെടുത്തു. 21 അംഗഏരിയാ കമ്മിറ്റിയേയും 24 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ,വൽസൻ പനോളി, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജ, എം.സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ, പി. ഹരിന്ദ്രൻ, പി.പുരുഷോത്തമൻ, കെ.ശ്രിധരൻ, ബിനോയ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റ് ഏരിയാ കമ്മിറ്റി അംഗങ്ങൾ : പി.പി.അശോകൻ, പി. റോസ, കെ.ജി.ദിലീപ്, കെ. മോഹനൻ, എൻ. അശോകൻ,പി. പ്രകാശൻ, എൻ.ടി. റോസമ്മ, പിപി ഉസ്മാൻ, കെ.കെ.ജനാർദ്ദനൻ, എൻ രാജൻ, എം. സുമേഷ്, വി. വിനോദ് കുമാർ,ഇ.പി. രമേശൻ, കെ.ജെ.സജീവൻ, കോമള ലഷ്മണൻ, ഇ. എസ്. സത്യൻ, എം.എസ്. അമർജിത്ത്, എ.ഡി.ബിജു, ഒ.എം. അബ്രഹാം, ദിലിപ് മോഹൻ.