ഡൽഹി
വഖഫ് ഭേദഗതി ബിൽ: സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നിർണ്ണായക യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ന് വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാർലമെൻ്ററി സമിതിയുടെ നിർണ്ണായക യോഗം ചേരും. 31 അംഗങ്ങൾ ഉള്ള സമിതിയുടെ അധ്യക്ഷൻ ജഗദാംബിക പാല്‍ എം പിയാണ്.(Joint Parliamentary committee on Waqf Amendment Bill)
സമിതിയിൽ ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ഉണ്ട്. നിയമ ഭേദഗതിയെക്കുറിച്ച് നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ജെ പി സി അംഗങ്ങളുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെയാണ് സൂക്ഷ്മപരിശോധന നടത്താനായി ജെ പി സിക്ക് വിട്ടത്.
അതേസമയം, ഒക്ടോബർ 22ന് വഖഫ് ബില്ല് സംബന്ധിച്ച് സംയുക്ത പാർലമെൻ്ററി സമിതി ചേർന്ന യോഗത്തിൽ വലിയ സംഘർഷം ഉണ്ടായിരുന്നു.