പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്. പോളിങ് ശതമാനം ഉയരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം.
മാത്തൂരില്‍ 78% ശതമാനം പോളിങ് നടന്നായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സ്ലിപ്പുകളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പറയുന്നു.
അതേസമയം പിരായിരിയിലും കണ്ണാടിയിലും പോളിങ് കൂടിയിട്ടുണ്ട്. നഗരസഭയില്‍ വോട്ടിങ്ങിലെ കുറവ് ബിജെപി കേന്ദ്രങ്ങളിലെ മന്ദതയായാണ് കോണ്‍ഗ്രസ് പറയുന്നത്. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷയിലാണ്.
ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചേലക്കരയിലും യുഡിഎഫ് ജയിക്കുമെന്നും സതീശന്‍ പറഞ്ഞു