TAMILNADU
ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്; നോമ്പെടുത്ത്, പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു

ചെന്നൈ ; റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് ഇഫ്താർ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ടത്തെ പ്രാർഥനയിൽ പങ്കെടുത്ത വിജയ്, വൈകിട്ട് നോമ്പ് തുറക്കുകയും ചെയ്തു. തലയിൽ വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങളും പുറത്തു വന്നു
വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി നിസ്കാരം നടത്തുകയും ചെയ്തു. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.