Kerala

കെ എസ്‌ ഇ ബി സേവനങ്ങൾ ഡിസംബർ ഒന്നുമുതൽ ഓൺലൈനിൽ; ഇനിമുതൽ ഓഫീസുകളിൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല

തിരുവനന്തപുരം: കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ്‌ പുതിയ തീരുമാനം. സെക്ഷൻ ഓഫീസുകളിൽ നേരിട്ട്‌ അപേക്ഷ സ്വീകരിച്ചാൽ നടപടിയെടുക്കുമെന്ന്‌ ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു. ഓൺലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത്‌ കൃത്യമായി നിരീക്ഷിക്കണമെന്നും ചെയർമാൻ നിർദേശം നൽകി. കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിലെ ഉപഭോക്തൃ സേവന പേജിൽ മലയാളവും തമിഴും കന്നടയും ഉൾപ്പെടുത്തും. അപേക്ഷ നൽകി രണ്ട്‌ പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും വാട്സാപിലും എസ്‌എംഎസ്‌ ആയും ഉപയോക്താവിന്‌ അറിയാം. വിതരണ വിഭാഗം ഡയറക്‌ടർക്കു കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെന്റർ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന്‌ കീഴിലായിരുന്ന 1912 കോൾ സെന്റർ ഇനി കസ്റ്റമർ കെയർ സെന്റർ നമ്പർ ആകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button