!-- afp header code starts here -->
പത്തനംതിട്ട

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ ഇന്നലെ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം.

കോളേജിൽ നിന്ന് തിരികെയെത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഹോസ്റ്റൽ വാർഡൻ പറയുന്നു. നാലുവർഷമായി ഹോസ്റ്റലിൽ താമസിക്കുന്നുവെന്നും വളരെ ശാന്തസ്വഭാവക്കാരിയായ പെൺകുട്ടിയായിരുന്നുവെന്നും ഹോസ്റ്റൽ വാർഡൻ പറഞ്ഞു. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെൺകുട്ടി രാത്രി 10 മണിയോടെയാണ് മരിച്ചത്.

പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മു. മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button