പത്തനംതിട്ട
നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു
പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നാണ് അമ്മു വീണത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.