മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗിനായി ഇരിട്ടി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും നവംബര്‍ 16 വരെ പ്രത്യേക ക്യാമ്പുകള്‍ നടത്തും
ഇരിട്ടി: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ,പിങ്ക് കാര്‍ഡുകളിലെ ഇതുവരെ മസ്റ്ററിങ്ങ് നടത്താത്ത മുഴുവന്‍ അംഗങ്ങളും റേഷന്‍ കടകളിലെത്തി അടിയന്തിരമായി മസ്റ്ററിങ്ങ് നടത്തേണ്ടതാണെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.ഇതിനായി ഇരിട്ടി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും നവംബര്‍ 16 വരെ പ്രത്യേക ക്യാമ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ പോസ്സ് മെഷീന്‍ മുഖാന്തിരം മസ്റ്ററിങ്ങ് നടത്താല്‍ സാധിക്കാത്തവര്‍ക്കും, കൈവിരല്‍ പതിയാത്തവര്‍ക്കും 5 വയസിന് മുകളിലുള്ള, ആധാര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുള്ള കുട്ടികള്‍ക്കും റേഷന്‍ കടകളിലെത്തി ഫേസ് ആപ്പ് ഉപയോഗിച്ച് ഇകെവൈസി അപ്‌ഡേഷന്‍ നടത്താവുന്നതാണ്. നവംബര്‍ മാസത്തിനുള്ളില്‍ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകള്‍ക്ക് റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും എല്ലാവരും റേഷന്‍ കടകളില്‍ എത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അവസാന ദിവസത്തേക്ക് മസ്റ്ററിംഗ് മാറ്റിവെച്ചാല്‍ അമിതമായ തിരക്ക് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ആരും അവസാനദിവസത്തേക്ക് മസ്റ്ററിങ്ങ് നീട്ടിവെക്കരുതെന്നും എല്ലാവരും അടിയന്തിരമായി മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കണമെന്നും ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസര്‍ ബി ജയശങ്കര്‍ അറിയിച്ചു