!-- afp header code starts here -->
കൊല്ലം

ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്കു നേരേ പീഡനശ്രമം: പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ

കൊല്ലം: കുമ്മിളിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന കേസിൽ പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെയാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത് .

ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. പാരലൽ കോളജിൽ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറുകയായിരുന്നു. സ്കൂളുകൾക്ക് പുറമെ സമീപത്തെ പാരലൽ കോളജുകളും കലോത്സവ വേദിയായിരുന്നു.

പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയൽ കോളജ് പ്രിൻസിപ്പാളായ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി.സംഭവത്തക്കുറിച്ച് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നല്കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത് അറിഞ്ഞ പ്രതി ഒളിവിൽ പോയി.

തുടർന്ന് സിഐ രാജേഷിന്‍റെ നേതൃത്വത്തിൽ എസ്ഐ ഷിജു നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ കുട്ടികൾക്ക് നേരെയുളള ലൈംഗിക ആക്രമണം തടയൽ, സ്ത്രീത്വത്തെ അപമാനിക്കൽ തടഞ്ഞ് വെക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button