ഇരിട്ടി
കാലിന് ഗുരുതരമായി പരിക്കേറ്റ കേളകം സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു
കേളകം: കാലിനു ഗുരുതരമായി പരിക്കേറ്റയാൾ സുമനസുകളുടെ സഹായം തേടുന്നു. കേളകം നാനാനിപോയിൽ കോളനിയിലെ പുതിയവീട്ടിൽ ബിജുവാണ് ചികിത്സാസഹായം തേടുന്നത്. ഒക്ടോബർ പത്തിന് മരം മുറിക്കുന്നതിനിടെ കാലിൽ മരം വീണ് ഗുരുതരമായി പരിക്കേറ്റ ബിജു കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തോളം കിടപ്പിലായിരുന്നു. ഇതിനിടയിൽ കാലിന് 3 ശസ്ത്രക്രിയയും ചെയ്തു. എന്നാൽ ഇപ്പോഴും ബിജുവിന് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. സാമ്പത്തികമായി കൂലിവേലയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത ബിജുവിന് തുടർ ചികിത്സക്കും, കുടുംബം പുലർത്തുന്നതിനും സുമനസുകളുടെ സഹായം ആവശ്യമാണ്.