!-- afp header code starts here -->
കൊല്ലം

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്ന് പഠിപ്പു മുടക്കും.സ്‌കൂളിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരന്‍ മിഥുന്റെ മൃതദേഹം നാളെ സംസ്‌കരിക്കും.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button