BRAZIL

ശവസംസ്കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള കുട്ടിയില്‍ ജീവന്‍റെ തുടിപ്പ്; പക്ഷേ, മരിച്ചതായി സ്ഥിരീകരണം

ബ്രസീലിലെ കൊറേയ പിന്‍റോയിൽ ശവസംസ്‌കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള പെൺകുഞ്ഞിൽ  ജീവന്‍റെ തുടിപ്പ്. പക്ഷേ പ്രതീക്ഷകൾ ഊതിക്കെടുത്തി ഒരു മണിക്കൂറിന് ശേഷം വീണ്ടും കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. കിയാര ക്രിസ്ലെയ്ൻ ഡി മൗറ ഡോസ് സാന്‍റോസ് എന്ന പെൺകുഞ്ഞാണ് വൈറൽ അണുബാധയെ തുടർന്ന് മരണപ്പെട്ടത്. ശവസംസ്കാര ചടങ്ങിനിടെ കുട്ടിയുടെ ശരീരത്തില്‍ ചലനം കണ്ടതോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീക്ഷിക്ക് വകയില്ലെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.


2024 ഒക്ടോബർ 19 ന് വൈറൽ അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാലാണ് കിയാര മരിച്ചതെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവിദഗ്ധർ വിശദമായ പരിശോധനകൾ നടത്തിയെങ്കിലും പൾസ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ആദ്യം കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ശവസംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഞ്ഞ് ചലിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button