പയ്യന്നൂർ

പറമ്പിൽനിർത്തിയിട്ട ജെ സി ബി കത്തിനശിച്ചു

പയ്യന്നൂർ.വീടിന് സമീപം നിർത്തിയിട്ട ജെ.സി.ബി കത്തി നശിച്ചു. രാമന്തളി പാലക്കോട് കരമുട്ടത്തെ ടി പി ആരിഫിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59.എൽ.5639 നമ്പർ ജെസിബിയാണ് കത്തി നശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അറ്റകുറ്റപണികൾ തീർത്ത് കരമുട്ടം പള്ളിക്ക് സമീപത്തെവീട്ടുപറമ്പിൽ നിർത്തിയിട്ടതായിരുന്നു തീയും പുകയും ഉയരുന്നത് കണ്ട് ഉടമ പരിസരവാസികളുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. അപ്പോഴെക്കും ക്യാബിൻ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button