മദ്രസകള്‍ക്ക് ആശ്വാസ വിധി

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി. മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശിപാര്‍ശ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനുപിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടലെന്നത് ആശ്വാസം പകരുന്നതാണ്.
ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയിലാണ് നടപടി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ന ടത്തുന്നതിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി