kannur
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയഫുട്ബോൾ കോച്ചുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് മുക്കോലയിലെ ബത്താലി മുസ്തഫ(33)യെയാണ് ഇൻസ്പെക്ടർ ഷാജി പട്ടേരി അറസ്റ്റു ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഈ മാസം രണ്ടാം തീയതിയാണ്സ്റ്റേഷൻ പരിധിയിലെ 14 കാരനെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.2022- ലും ഇയാൾക്കെതിരെ പോക്സോ കേസുണ്ട്.