
തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നും കണ്ണൂര്‍ കളക്ടറെ നീക്കി. പകരം തുടരന്വേഷണം ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മീഷണര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നവീന്‍ബാബുവിന്റെ കേസിലെ തുടരന്വേഷണം എ. ഗീത ഐഎഎസ് നടത്തും. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ ആരോപണം വന്നതോടെയാണ് നീക്കിയത്.
കൈക്കൂലി പരാതി വ്യാജമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ പരാതിയിലെ പേരുകളും ഒപ്പുകളും സംശയാസ്പദമാണ്. രണ്ട് ഒപ്പുകളും വെവ്വേറെയാണ്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും കൈക്കൂലിക്കേസിലെ പരാതിയിലും പേരും രണ്ടാണ്. പാട്ടക്കരാറില്‍ ‘പ്രശാന്തന്‍’ എന്നും പരാതിയില്‍ ‘പ്രശാന്ത്’ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.



