Kerala
പത്താംക്ലാസിൽ പുതിയ പാഠപുസ്തകം; കരിക്കുലം കമ്മിറ്റി അംഗീകരിച്ചു, മാർച്ചിൽ വിതരണം ചെയ്യും

തിരുവനന്തപുരം പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്എസ്എൽസി പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. ഇനി അച്ചടി ജോലികളിലേക്ക് കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ പുസ്‌തകങ്ങൾക്ക് ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. ഇവ 2025 മേയിൽ സ്കൂളിലെത്തിക്കും. ഈ അധ്യയന വർഷം ആദ്യഘട്ടമായി പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്‌തകങ്ങളും അടുത്തവർഷം അച്ചടിക്കുന്നത് കൂടുതൽ മെച്ചപ്പെടുത്തിയാകും.