മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിൻ്റെ നാവ് : പി.കെ ഫിറോസ്

മലപ്പുറത്തെ സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസി ൻ്റെ നാവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.
കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. വിമാനത്താവള പരിസരത്ത് നിന്നും പിടിക്കുന്ന സ്വർണ്ണ കടത്തുകൾ എങ്ങിനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽ പെടുത്തുന്നതെന്നും ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു