രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. സെപ്തംബറില്‍ 3000 മരുന്നുകളുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കാല്‍സ്യം 500, വിറ്റാമിന്‍ ഡി 3 അടക്കമുള്ള മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്‌സ് കാന്‍സര്‍ ലാബോറട്ടറീസ് നിര്‍മ്മിക്കുന്ന വൈറ്റമിന്‍ ഡി 3, കാല്‍സ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
വ്യാജ കമ്പനികള്‍ നിര്‍മ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മേധാവി രാജീവ് സിംഗ് രഘുവംശി വിശദമാക്കിയത്.