india

നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ ആക്രമിക്കുന്നു: രാഹുല്‍ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ ആക്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തൊഴിലിലായ്മ, കര്‍ഷകസമരം, അഗ്നിവീര്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

സാധാരണക്കാര്‍ക്ക് വേണ്ടിയല്ല നരേന്ദമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനം രാജ്യത്തെ കോടീശ്വരന്മാര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കടക്കം സര്‍ക്കാരിന്റെ അംബാനിയോടും അദാനിയോടുമുള്ള പ്രവര്‍ത്തികളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

‘ദലിതര്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും ആദിവാസികള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കാതെ ആര്‍.എസ്.എസ് സ്വന്തം പ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രം സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഭരണഘടനയെ ആക്രമിക്കുന്നു. നരേന്ദ്രമോദി അദാനിയെയും അംബാനിയെയും സഹായിക്കുമ്പോള്‍ രാജ്യത്തെ തൊഴില്‍ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു,’ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button