kannur
ജയിൽനിരോധിത സാധനങ്ങൾ പിടികൂടി

കണ്ണൂർ.സെൻട്രൽ ജയിലിലെ കോഴിഫാമിന്റെ ഗെയിറ്റിന് സമീപം തടവുകാർക്ക് കൈമാറാൻ ഒളിപ്പിച്ചു വെച്ച നിരോധിത സാധനങ്ങൾ പിടികൂടി.ഇന്നലെയാണ് ജയിൽ അധികൃതരുടെ പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ചു വെച്ച ജയിൽ നിരോധിത സാധനങ്ങൾ കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.