Kerala

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട്: കോ​ട്ട​യ​ത്ത് ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു; മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് പ​രാ​തി ന​ൽ‌​കി​യ​ത് മേ​ക്ക​പ്പ് മാ​നേ​ജ​ർ​ക്കെ​തി​രെ

കോട്ടയം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു.കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരേ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരേയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു.

പി​ന്നാ​ലെ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഹേ​മ ക​മ്മി​റ്റി​ക്ക് മൊ​ഴി ന​ല്‍​കി​യ ഒ​രാ​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തു​ന്ന​ത്. കൊ​ല്ലം പു​യ​ബ്ലി​ളി​യി​ലും, കോ​ട്ട​യം പൊ​ന്‍​കു​ന്ന​ത്തും ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button