നീതികിട്ടാന്‍ സുപ്രീംകോടതിയില്‍ പോലും പോകും ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നവീന്റെ കുടുംബം

പത്തനംതിട്ട: നീതികിട്ടാന്‍ സുപ്രീംകോടതിയില്‍ പോലും പോകാന്‍ തയ്യാറാണെന്ന് പ്രതികരിച്ച് മരണമടഞ്ഞ എഡിഎം നവീന്‍ബാബുവിന്റെ കുടുംബം. പി.പി. ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നിയമ നടപടികളുമായി മുമ്പോട്ടു പോകുക. ഇന്നലെ തലശേരി കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയത്.
പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ബോധ്യപ്പെടുത്തും. ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആദ്യ പ്രതികരണം. ദിവ്യയുടെ പ്രസംഗം ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാനും കണ്ണൂര്‍ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകന്‍ ശ്രമിക്കുക.യാത്രയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബു കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങളിലെ പൂര്‍ണ്ണമായ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.