കേരളത്തിന്റെ മാർക്കറ്റ് ഏറ്റെടുത്ത് തമിഴ്‌നാട്, മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഇവയ്ക്ക് വില കൂട്ടുന്നതിനും കാരണക്കാർ
ആറ്റിങ്ങൽ: തേങ്ങ,വെളിച്ചെണ്ണ,സവാള,ഉരുളക്കിഴങ്ങ്,മുരിങ്ങക്കായ്,തക്കാളി,വെളുത്തുള്ളി തുടങ്ങി അടുക്കള സാധനങ്ങളുടെ വില വർദ്ധിച്ചതോടെ താളം തെറ്റി കുടുംബ ബഡ്ജറ്റ്.സാധാരണ ഓണം കഴിയുമ്പോൾ വിലക്കുറയാറുള്ള നിത്യോപയോഗ സാധനങ്ങൾക്കാണ് ഇപ്പോൾ വിലക്കയറ്റം.
വില കൂടിയതോടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാനാകുന്നില്ലെന്ന് ആറ്റിങ്ങലിലെ ഒരു ഗൃഹനാഥ പറയുന്നു. കേരളത്തിൽ നാളികേരത്തിന്റെ ഉത്പാദനം വൻതോതിൽ കുറഞ്ഞതോടെ അടുത്ത ഏതാനും വർഷങ്ങളായി മാർക്കറ്റ് തമിഴ്നാട് ഏറ്റെടുത്തു.
33 രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്നെത്തിയിരുന്ന തേങ്ങ 65ൽ എത്തി.ഇതിനുപുറമേ നാടൻ തേങ്ങ 75ന് മുകളിലാണ്.പല കടകളിലും തേങ്ങ ഒട്ട് ഓഫ് സ്റ്റോക്കാണ്. വിലയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തേങ്ങ സ്റ്റോക്ക് ചെയ്യാൻ വ്യാപാരികളും തയ്യാറാവുന്നില്ല.തേങ്ങ വില കൂടിയതോടെ വെളിച്ചണ്ണ വിലയും ദിനം പ്രതി കൂടി വരികയാണ്.നിത്യോപയോഗ സാധന വില ഇനിയും കൂടുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.വിലയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സാധാരണക്കാരുടെ ആവശ്യം.